Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Service Road

Thrissur

ദേ​ശീ​യ​പാ​ത​യി​ൽ മ​തി​ല​ക​ത്ത് സ​ർ​വീ​സ് റോ​ഡി​ല്ല; നി​വേ​ദ​നംന​ൽ​കി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ

മ​തി​ല​കം: ദേ​ശീ​യ​പാ​ത 66ന്‍റെ മ​തി​ല​കം ബൈ​പാ​സി​ൽ ക​നോ​ലി ക​നാ​ൽ തീ​ര​ഭാ​ഗ​ത്ത് സ​ർ​വീ​സ് റോ​ഡി​ല്ലാ​ത്ത​തി​ൽ ദേ​ശീ​യ​പാ​ത പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ​ക്കു നി​വേ​ദ​നം ന​ൽ​കി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ. ഒ​ട്ടേ​റെ കു​ടും​ബ​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മേ​ഖ​ല​യി​ലാ​ണ് ഒ​ന്ന​ര കി​ലോ​മീ​റ്റ​റി​ൽ സ​ർ​വീ​സ് റോ​ഡ് ഇ​ല്ലാ​ത്ത​ത്. സ്ഥ​ലം ഏ​റ്റെ​ടു​ത്തി​ട്ടും സ​ർ​വീ​സ് റോ​ഡ് നി​ർ​മി​ക്കാ​ത്ത​തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്. ഏ​ക​ദേ​ശം 25 കു​ടും​ബ​ങ്ങ​ൾ​ക്കു മ​തി​ല​കം കി​ഴ​ക്കും​പു​റം പ്ര​ദേ​ശ​ത്തു​നി​ന്ന് മ​റ്റു റോ​ഡു​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ യാ​തൊ​രു മാ​ർ​ഗ​വു​മി​ല്ല.

സ​ർ​വീ​സ് റോ​ഡ് ഇ​ല്ലാ​ത്ത​തി​നാ​ൽ നാ​ട്ടു​കാ​ർ ദേ​ശീ​യ​പാ​ത​യു​ടെ പ​ത്ത​ടി​യി​ലേ​റെ ഉ​യ​ര​മു​ള്ള മ​തി​ൽ ക​യ​റി ആ​റു​വ​രി റോ​ഡ് മു​റി​ച്ചു​ക​ട​ക്കേ​ണ്ട അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ബൈ​പ്പാ​സി​ലെ ഡി​വൈ​ഡ​ർ പൂ​ർ​ണ​മാ​യി അ​ട​ച്ചാ​ൽ ക​നോ​ലി തീ​ര​വാ​സി​ക​ൾ​ക്ക് പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ വ​ഴി​യി​ല്ലാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​കു​മെ​ന്നാ​ണു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ​യും ജാ​ഗ്ര​ത​ക്കു​റ​വാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. വി​ഷ​യ​ത്തി​ൽ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രും ശി​വാ​ല​യ ക​ന്പ​നി​യും പ​രി​ശോ​ധ​ന ന​ട​ത്തി സ​ർ​വീ​സ് റോ​ഡ് നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ദേ​ശീ​യ​പാ​ത പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ​ക്ക് മ​തി​ല​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​വേ​ദ​നം ന​ൽ​കി​യ​ത്. ബെ​ന്നി ബെ​ഹ​നാ​ൻ എം​പി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്.

മ​തി​ല​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മ​തി സു​ന്ദ​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. ആ​ൽ​ഫ, പ്ര​സീ​ത, എം.​എ. ബി​നേ​ഷ്, സു​നി​ൽ പി. ​മേ​നോ​ൻ, ഷൈ​ൻ പ​ള്ള​ത്ത് എ​ന്നി​വ​രാ​ണ് ദേ​ശീ​യ​പാ​ത പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ പ്ര​വീ​ണി​നെ ക​ണ്ടു കാ​ര്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച​ത്. സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

District News

രാ​മ​നാ​ട്ടു​ക​ര-​വെ​ങ്ങ​ളം റീ​ച്ചി​ലെ സ​ർ​വീ​സ് റോ​ഡി​ൽ അ​പ​ക​ടം; യു​വാ​വ് മ​രി​ച്ചു

കോ​ഴി​ക്കോ​ട്: ദേ​ശീ​യ​പാ​ത രാ​മ​നാ​ട്ടു​ക​ര-​വെ​ങ്ങ​ളം റീ​ച്ചി​ലെ സ​ർ​വീ​സ് റോ​ഡി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ത​ല​ക്കു​ള​ത്തൂ​ർ പു​റ​ക്കാ​ട്ടി​രി താ​ഴ​ത്തേ​യി​ൽ ക​ന​ക​ശ്രീ​യി​ൽ ജി.​നി​ർ​മ​ൽ (31) ആ​ണ് മ​രി​ച്ച​ത്.

മ​ലാ​പ്പ​റ​മ്പ് സ​ർ​വീ​സ് റോ​ഡി​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന ഭാ​ഗ​ത്ത് നി​ർ​മ​ൽ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ ഡി​വൈ​ഡ​റി​ലും മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​ലും ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

പു​റ​ക്കാ​ട്ടേ​രി​യി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ന്ന​തി​നി​ടെ പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. നാ​ട്ടു​കാ​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി നി​ർ​മ​ലി​നെ ഉ​ട​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലാ​ണു​ള്ള​ത്. നി​ർ​മാ​ണം ന​ട​ത്തു​ന്ന ഭാ​ഗ​ത്ത് വ്യ​ക്ത​മാ​യ സൂ​ച​നാ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​ത്ത​തും മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​ൽ പാ​ര്‍​ക്കിം​ഗ്‌ ലൈ​റ്റു​ക​ൾ തെ​ളി​ക്കാ​ത്ത​തു​മാ​ണ് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

Kerala

അ​ഗ്നി​ര​ക്ഷാ​സേ​നയും സമ്മതിച്ചു; പോത്തിനോട് വേദമോതിയിട്ടു കാര്യമില്ല!

കാ​​​സ​​​ർ​​​ഗോ​​​ഡ്: സ​​​ർ​​​വീ​​​സ് റോ​​​ഡു​​​ക​​​ളി​​​ൽ നി​​​ന്ന് പു​​​തി​​​യ ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​തി​​നു ട്രാ​​​ഫി​​​ക് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളു​​​ണ്ടെ​​​ന്നും കാ​​​ൽ​​​ന​​​ട​​​യാ​​​ത്ര​​​ക്കാ​​​ർ ദേ​​​ശീ​​​യ​​​പാ​​​ത മു​​​റി​​​ച്ചു​​​ക​​​ട​​​ക്ക​​​രു​​​തെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​ല​​​ത​​​വ​​​ണ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കു​​​ന്ന​​​താ​​​ണ്. പ​​​ക്ഷേ, മ​​​നു​​​ഷ്യ​​​ർ ത​​​ന്നെ പ​​​ല​​​പ്പോ​​​ഴും ഇ​​​തൊ​​​ന്നും വ​​​ക​​​വ​​​യ്ക്കാ​​​തെ അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ വ​​​രു​​​ത്തി​​​വ​​​യ്ക്കു​​​ന്ന കാ​​​ല​​​ത്ത് പോ​​​ത്തു​​​ക​​​ളോ​​​ടു നി​​​യ​​​മ​​​മോ​​​തി​​​യി​​​ട്ട് കാ​​​ര്യ​​​മി​​​ല്ല​​​ല്ലോ.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് കാ​​​സ​​​ർ​​​ഗോ​​​ഡി​​​നു സ​​​മീ​​​പം ഏ​​​രി​​​യാ​​​ലി​​​ൽ പു​​​തി​​​യ ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ലൂ​​​ടെ അ​​​ല​​​സ​​​ഗ​​​മ​​​നം ന​​​ട​​​ത്തി​​​യ പോ​​​ത്തു​​​ക​​​ൾ മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ള​​​മാ​​​ണു ഗ​​​താ​​​ഗ​​​ത​​​ത​​​ട​​​സം സൃ​​​ഷ്ടി​​​ച്ച​​​ത്. ഇ​​​രു​​​വ​​​ശ​​​ങ്ങ​​​ളി​​​ലും പാ​​​ർ​​​ശ്വ​​​ഭി​​​ത്തി​​​ക​​​ളു​​​ള്ള ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽനി​​​ന്ന് ഇ​​​വ​​​യെ പു​​​റ​​​ത്തെ​​​ത്തി​​​ക്കാ​​​നും പാ​​​ടാ​​​യ​​​തി​​​നാ​​​ൽ നാ​​​ലു കി​​​ലോ​​​മീ​​​റ്റ​​​റോ​​​ളം ദൂ​​​രം അ​​​ഗ്നി​​​ര​​​ക്ഷാ​​​സേ​​​നാം​​​ഗ​​​ങ്ങ​​​ൾ ഇ​​​വ​​​യ്ക്കൊ​​​പ്പം ന​​​ട​​​ക്കേ​​​ണ്ടി വ​​​ന്നു.

ഏ​​​രി​​​യാ​​​ൽ വ​​​യ​​​ലി​​​ൽ മേ​​​യാ​​​ൻ വി​​​ട്ടി​​​രു​​​ന്ന 12 പോ​​​ത്തു​​​ക​​​ള​​​ട​​​ങ്ങി​​​യ കൂ​​​ട്ട​​​മാ​​​ണ് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടേ​​​മു​​​ക്കാ​​​ലോ​​​ടെ പു​​​ല്ലു​​​തി​​​ന്ന് വ​​​യ​​​റു​​​നി​​​റ​​​ഞ്ഞ​​​പ്പോ​​​ൾ ദേ​​​ശീ​​​യ​​​പാ​​​ത സന്ദർശിക്കാ​​​നി​​​റ​​​ങ്ങി​​​യ​​​ത്. അ​​​ടു​​​ക്ക​​​ത്ത് വ​​​യ​​​ലി​​​ൽ​​നി​​​ന്ന് ഏ​​​രി​​​യാ​​​ൽ ഭാ​​​ഗ​​​ത്തേ​​​ക്കു​​​ള്ള സ​​​ർ​​​വീ​​​സ് റോ​​​ഡി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​വ ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ലേ​​​ക്കു ക​​​യ​​​റി​​​യ​​​ത്.

ക​​​യ​​​റി​​​ക്ക​​​ഴി​​​ഞ്ഞ​​​തോ​​​ടെ പു​​​റ​​​ത്തു​​​ക​​​ട​​​ക്കാ​​​ൻ വ​​​ഴി​​​യി​​​ല്ലാ​​​തെ ഏ​​​രി​​​യാ​​​ലി​​​ൽ​​നി​​​ന്ന് കാ​​​സ​​​ർ​​​ഗോ​​​ഡ് ഭാ​​​ഗ​​​ത്തേ​​​ക്കു ന​​​ട​​​ന്നു​​നീ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. പോ​​​ത്തു​​​ക​​​ൾ ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ലൂ​​​ടെ ന​​​ട​​​ന്നു​​​നീ​​​ങ്ങു​​​ന്ന​​​തു​​​ ക​​​ണ്ട വ​​​ഴി​​​യാ​​​ത്ര​​​ക്കാ​​​രാ​​​ണു കാ​​​സ​​​ർ​​​ഗോ​​​ഡ് അ​​​ഗ്നി​​​ര​​​ക്ഷാ​​​സേ​​​ന​​​യെ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്ന് സീ​​​നി​​​യ​​​ർ ഫ​​​യ​​​ർ ആ​​​ൻ​​​ഡ് റെ​​​സ്ക്യൂ ഓ​​​ഫീ​​​സ​​​ർ വി.​​​എ​​​ൻ.​​​വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലെ​​​ത്തി​​​യ സേ​​​നാം​​​ഗ​​​ങ്ങ​​​ൾ പോ​​​ത്തു​​​ക​​​ളെ പ​​​ര​​​മാ​​​വ​​​ധി നി​​​യ​​​ന്ത്രി​​​ച്ച് ദേ​​​ശീ​​​യ​​​പാ​​​ത​​​യു​​​ടെ ഒ​​​ര​​​രി​​​കി​​​ലേ​​​ക്കു മാ​​​റ്റി.

അ​​​ണ​​​ങ്കൂ​​​രി​​​ൽ​​നി​​​ന്നു സ​​​ർ​​​വീ​​​സ് റോ​​​ഡി​​​ലേ​​​ക്ക് ഇ​​​റ​​​ക്കി​​​യ​​​തി​​​നു ശേ​​​ഷം അ​​​ടു​​​ത്തു​​​ള്ള സ്വ​​​കാ​​​ര്യ വ്യ​​​ക്തി​​​യു​​​ടെ പ​​​റ​​​മ്പി​​​ലേ​​​ക്കു മാ​​​റ്റി 12 പോ​​​ത്തു​​​ക​​​ളെ​​​യും നാ​​​ട്ടു​​​കാ​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ കെ​​​ട്ടി​​​യി​​​ട്ട​​​തോ​​​ടെ​​​യാ​​​ണ് എ​​​ല്ലാ​​​വ​​​ർ​​​ക്കും ആ​​​ശ്വാ​​​സ​​​മാ​​​യ​​​ത്. പോ​​​ത്തു​​​ക​​​ളെ അ​​​ശ്ര​​​ദ്ധ​​​മാ​​​യി അ​​​ഴി​​​ച്ചു​​​വി​​​ട്ട​​​തി​​​നു പോ​​​ലീ​​​സ് ഉടമകളുടെ പേ​​​രി​​​ൽ കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

District News

സ​ർ​വീ​സ് റോ​ഡി​ൽ ഗ​ർ​ത്തം, ന​ടു​വൊ​ടി​ഞ്ഞ് യാത്രക്കാർ

അ​മ്പ​ല​പ്പു​ഴ: സ​ര്‍​വീ​സ് റോ​ഡി​ല്‍ ഗ​ര്‍​ത്തം. വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ ന​ടു​വൊ​ടി​യു​ന്നു. ദേ​ശീ​യപാ​ത​യി​ല്‍ ക​രൂ​ര്‍ ജം​ഗ്ഷ​നു സ​മീ​പ​മാ​ണ് സ​ര്‍​വീ​സ് റോ​ഡ് ത​ക​ര്‍​ന്നുകി​ട​ക്കു​ന്ന​ത്. ഏ​താ​നും നാ​ള്‍ മു​ന്‍​പാ​ണ് ഇ​വി​ടെ സ​ര്‍​വീ​സ് റോ​ഡ് നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. എ​ന്നാ​ല്‍, ദി​വ​സ​ങ്ങ​ള്‍​ക്ക​കം റോ​ഡ് ത​ക​രു​ക​യാ​യി​രു​ന്നു.

ഈ ​ഭാ​ഗ​ത്ത് ടാ​ര്‍ ഇ​ള​കി മെ​റ്റി​ലു​ക​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്. രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ കു​ഴി​യി​ല്‍ വീ​ണ് ഇ​രു​ച​ക്രവാ​ഹ​ന​ക്കാ​ര്‍​ക്ക​ട​ക്കം പ​രി​ക്കേ​ല്‍​ക്കു​ന്ന​ത് നി​ത്യസം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണ്.
മ​ഴപെ​യ്താ​ല്‍ റോ​ഡേ​ത് കു​ഴി​യേ​ത് എ​ന്ന് തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി ഇ​തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

District News

വടക്കഞ്ചേരി ദേ​ശീ​യ​പാ​തയിൽ പുതിയ സ​ർ​വീ​സ് റോ​ഡ് നി​ർ​മാ​ണം തുടങ്ങി

വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ​പാ​ത വ​ട​ക്ക​ഞ്ചേ​രി റോ​യ​ൽ ജം​ഗ്ഷ​ൻ മു​ത​ൽ മം​ഗ​ലം​പാ​ലം വ​രെ​യു​ള്ള ഇ​രു​ന്നൂ​റ് മീ​റ്റ​റോ​ളം​ദൂ​രം തൃ​ശൂ​ർ ലൈ​നി​നോ​ടുചേ​ർ​ന്നു​ള്ള സ​ർ​വീ​സ് റോ​ഡി​ന്‍റെ നി​ർ​മാ​ണപ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി.

മം​ഗ​ലം​പാ​ലം ഭാ​ഗ​ത്ത് നി​ല​വി​ലെ പാ​ല​ത്തി​ലേ​ക്കു കൂ​ട്ടി​മു​ട്ടി​ച്ചാ​ണ് സ​ർ​വീ​സ് റോ​ഡ് നി​ർ​മാ​ണം ന​ട​ത്തു​ക. പാ​ലം വീ​തി​കൂ​ട്ടി​യു​ള്ള വ​ർ​ക്കു​ക​ൾ പി​ന്നീ​ട് ആ​ലോ​ചി​ക്കും. സ​ർ​വീ​സ് റോ​ഡ് കൂ​ട്ടി​മു​ട്ടു​ന്ന​തോ​ടെ അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം ദൃ​ശ്യ​മാ​ർ​ബി​ൾ ജം​ഗ്ഷ​ൻ മു​ത​ൽ തേ​നി​ടു​ക്കു​വ​രെ തൃ​ശൂ​ർ ലൈ​നി​നോ​ട് ചേ​ർ​ന്ന് സ​ർ​വീ​സ് റോ​ഡാ​കും.

സ​ർ​വീ​സ് റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​നി​യും പൊ​ളി​ച്ചുനീ​ക്കാ​ത്ത റോ​യ​ൽ ജം​ഗ്ഷ​ന​ടു​ത്ത വീ​ട് വി​വി​ധ വ​കു​പ്പു​മേ​ധാ​വി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ ഇ​ന്ന​ലെ പൊ​ളി​ച്ചു​നീ​ക്കാ​ൻ തു​ട​ങ്ങി. ഇ​രു​നി​ല വീ​ടി​ന്‍റെ പ​കു​തി​യോ​ളം ഭാ​ഗ​വും ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി ഏ​റ്റെ​ടു​ത്ത​താ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

സ്ഥ​ല​ത്തി​ന്‍റെ ന​ഷ്ട​പ​രി​ഹാ​ര തു​ക​യും വീ​ട്ടു​കാ​ർ കൈ​പ്പ​റ്റി​യി​രു​ന്നു. കൈ​യേ​റ്റം സം​ബ​ന്ധി​ച്ച് വീ​ട്ടു​കാ​രെ പ​ല ത​വ​ണ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടും സ്വ​യം ഒ​ഴി​ഞ്ഞു​പോ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് വ​കു​പ്പു​ക​ളു​ടെ ന​ട​പ​ടി​യു​ണ്ടാ​യ​ത്.

ത​ഹ​സി​ൽ​ദാ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​വ​ന്യു അ​ധി​കൃ​ത​രും സി​ഐ കെ. ​പി. ബെ​ന്നി, എ​സ്ഐ സാ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും നാ​ഷ​ണ​ൽ ഹൈ​വെ അ​ഥോ​റി​റ്റി​യും ക​രാ​ർ ക​മ്പ​നി​ക്കാ​രും സ്ഥ​ലം ഒ​ഴി​പ്പി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.

വാ​ള​യാ​ർ മു​ത​ൽ വ​ട​ക്ക​ഞ്ചേ​രി വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത​യി​ൽ 60 കി​ലോ​മീ​റ്റ​റി​നു​ള്ളി​ലെ ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി ഇ​തോ​ടെ പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Latest News

Corehub Up